കൊയ്ത്തുൽസവം നടത്തി

0
തൃക്കലങ്ങോട് : 
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് _ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് കൃഷി സമൃദ്ധി - ജനകീയാസൂത്രണ പദ്ധതി പ്രകാരം ആരംഭിച്ച നെൽകൃഷി കൊയ്ത്തുൽസവം നടത്തി.
 കാരക്കുന്ന് 5ാം വാർഡിൽ ശ്രീ. അബ്ദുള്ള പാലക്കൽ, ചെറുപ്പള്ളിക്കൽ ആമയൂർ, ശ്രീ. പാലപ്പെട്ടി മുഹമ്മദ് പിന്നിപ്പാറ എന്നീ കർഷകർ പാട്ടത്തിനെടുത്ത സ്ഥലത്ത്  നനെൽകൃഷി  ട്രാൻസ്‌പ്ലാന്റർ ഉപയോഗിച്ച് ഞാറ് പറിച്ചു നട്ട സ്ഥലത്തെ നെൽ കൃഷിയാണ് ഇന്ന് Paddy Combine ട്രാൻസ്‌പ്ലാന്റർ ഉപയോഗിച്ച് കൊയ്തെടുത്തത്.
നെൽ കൃഷിയിൽ പരമാവധി കർഷിക യന്ത്രവൽക്കരണത്തിൻ്റെ സാധ്യകൾ പ്രയോജനപ്പെടുത്തിയാണ് ഇവിടെ നെൽ കൃഷി ചെയ്തിട്ടുളളത്. പായ ഞാറ്റടി തയ്യാറാക്കിയാണ് Transplanter ഉപയോഗിച്ച് ഞാറ് പറിച്ച് നാട്ടിരുന്നത് ' combined Harvester ഉപയോഗിച്ച് ഇന്ന് കൊയ്തെടുക്കുകയായിരുന്നു.വളരെ ചുരുങ്ങിയ സമയം കൊണ്ട് നെൽ കൃഷി കൊയ്തെടുത്ത്   മെതിച്ച് പാറ്റി നെല്ല് വേർതിരിച്ച് ലഭിക്കുന്ന combined Harvester ആണ് ഇന്ന് ഉപയോഗിച്ചത്.
തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. മഞ്ജുഷ.കെ. ഉൽഘാടനം നിർവ്വഹിച്ചു . തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രവിസിഡണ്ട് ശ്രീ. ജലാലുദ്ധീൻ എൻ.പി. അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേർസൺ ശ്രീമതി ഷിഫാന ബഷീർ, ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി. ഷാഹിദ മുഹമ്മദ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ശ്രീ. എൻ.പി മുഹമ്മദ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കൃഷി ഓഫീസർ ശ്രീ. സുബൈർ ബാബു കെ. പദ്ധതി വിശദീകരിച്ചു. കർഷകൻ ശ്രീ. പാലപ്പെട്ടി മുഹമ്മദ് കാർഷിക അനുഭവങ്ങൾ പങ്കുവെച്ചു.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top