മലപ്പുറം:വഖഫ് ഭേദഗതി നിയമത്തിനെതിരെ തൃണമൂൽ കോൺഗ്രസ് ഏറനാട് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ റാലി സംഘടിപ്പിച്ചു. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയുടെ ഉത്ഘാടന കർമ്മം പാർട്ടിയുടെ ജില്ലാ ചീഫ് കോർഡിനേറ്റർ KT അബ്ദുറഹ്മാൻ നിർവ്വഹിച്ചു. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി മെമ്പർ മൊയ്തീൻ കുട്ടി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി മെമ്പർ അഡ്വക്കറ്റ് സാജിദ് ബാബു, മുഹമ്മദ് കുട്ടി കല്ലിങ്ങൽ എന്നിവർ സംസാരിച്ചു. പാർട്ടിയുടെ ഏറനാട് മണ്ഡലം പ്രസിഡൻ്റ് അഫ്സൽ ചാത്തല്ലൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം സെക്രട്ടറി പി.ബഷീർ സ്വാഗതവും വെള്ളാരം പാറ നൗഷാദ് നന്ദിയും പറഞ്ഞു.