ആതിഥേയരാകുന്ന മരത്താണി യൂണിറ്റിൽ വച്ച് നടന്ന സ്വാഗതസംഘ രൂപീകരണ പരിപാടി മലപ്പുറം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി ശുഹൈബ് ആനക്കയം ഉദ്ഘാടനം ചെയ്തു.
യൂസഫ് മിസ്ബാഹി മരത്താണി ചെയർമാനായും സൈനുൽ ആബിദീൻ കൺവീനറായും
പതിമൂന്ന് അംഗ സ്വാഗതസംഘ കമ്മിറ്റിയാണ് നിലവിൽ വന്നത്.
യൂസഫ് മിസ്ബാഹി മരത്താണി സ്വാഗതം പറഞ്ഞു.
ഡിവിഷൻ സെക്രട്ടറി തുഫൈൽ ബുഖാരി,
സാഹിത്യോത്സവ് ചെയർമാൻ മുഹ്സിൻ പി,കാരക്കുന്ന് സെക്ടർ പ്രസിഡൻറ് അബ്ദുൽ വഹാബ് സഖാഫി, സെക്രട്ടറി മുഹമ്മദ് ബിഷർ കാരക്കുന്ന് തുടങ്ങിയവർ സംസാരിച്ചു.