കാശ്മീരിൽ കുടുങ്ങിയ കാരക്കുന്നുകാർ നാളെ യാത്ര തിരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയതായി സംഘത്തിളുള്ള ജസീം പുലത്ത് കാരക്കുന്ന് ന്യൂസിനെ അറിയിച്ചു.
വിനോദസഞ്ചാരത്തിന് പോയ 27 അംഗസംഘമാണ് ജമ്മു കാശ്മീരിൽ ഉണ്ടായ ഭീകരാക്രമത്തിന് പിന്നാലെ തിരിച്ചുപോകാനാവാതെ കുടുങ്ങിപ്പോയത്.
നിലവിൽ പ്രധാന റോഡുകളിലൊന്നും വാഹനങ്ങൾ നിരത്തിലിറങ്ങുന്നില്ല.
എങ്കിലും മറ്റ് റോഡ് വഴി യാത്ര തിരിക്കാൻ
എംപിമാരും എംഎൽഎമാരുടേയും ഇടപെടൽ മൂലം റെഡിയായിട്ടുണ്ടെന്നും
മറ്റു തടസ്സങ്ങളൊന്നും ഇല്ലെങ്കിൽ നാളെ രാവിലെ ജമ്മുവിലേക്ക് യാത്ര തിരിക്കുമെന്നും ജസീം പുലത്ത് അറിയിച്ചു.
കെ സി വേണുഗോപാൽ എം.പിയുടെ ഇടപെടൽ വഴിയാണ് വാഹനം സംഘടിപ്പിച്ചത്.
ജമ്മുവിൽ നിന്നും ഡൽഹിലെത്തി ട്രെയിൻ മാർഗ്ഗം നാട്ടിലേക്ക് തിരിക്കാനാണ് തീരുമാനം.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജസീംകൂട്ടിച്ചേർത്തു.
••••••••••••••••••••••••••••••••
നാട്ടിലുള്ള വാർത്തകൾക്കായി ഗ്രൂപ്പിൽ അംഗമാവുക.
https://chat.whatsapp.com/G8k5jQBm3cn16MBmM3t2q9
__________________________
No comments:
Post a Comment