DUBAINET

Breaking News

തൃക്കലങ്ങോട് പഞ്ചായത്തിലെ വാർത്തകൾക്കും www.karakunnunews.blogspot.com വിശേഷങ്ങൾക്കും സന്ദർശിക്കുക...

Wednesday, 21 May 2025

യാത്രക്കാർക്ക് ദുരിതമായി പേലേപ്പുറം റോഡിലെ ചെളി



പേലേപ്പുറം: മഴ എത്തിയതോടെ പേലേപ്പുറം എളങ്കൂർ  റോഡിൽ  രൂപം കൊണ്ട  ചെളിക്കെട്ട്   യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി.
റോഡിലാകെ ചെളി വ്യാപിച്ചതോടെ ഇതു വഴി നടന്നു പോകുന്ന കാൽനടയാത്രികരാണ് ഏറെ പ്രയാസം അനുഭവിക്കുന്നത്. 
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്നാണ്  കുട്ടിപ്പാറ- ചെറുകോട് റോഡിനേയും പത്തിരിയാൽ കൊയിലാണ്ടി റോഡിനേയും ബന്ധിപ്പിക്കുന്ന മുക്കാൽ കിലോമീറ്റർ മാത്രം വരുന്ന പ്രധാനപ്പെട്ട  റോഡിനാണ് ഈ ദുർഗതി.
ഒഴുകിയെത്തിയ മണ്ണ് നീക്കാൻ നടപടി വേണമെന്ന ആവശ്യവും ഉയർന്നു കഴിഞ്ഞു. റോഡിന് കൃത്യമായി ഓടയില്ലാത്തതാണ് മണ്ണും ചെളിയും റോഡിലേക്കൊഴുകിയെത്താൻ കാരണമെന്നാണ് ആക്ഷേപം.  മഴ ക്കാലം തുടങ്ങും മുമ്പ് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments:

Comments System

blogger/disqus/facebook

Disqus Shortname

designcart