തൃക്കലങ്ങോട് : കർഷകരുടെ വിളകൾ വ്യാപകമായി നശിപ്പിക്കുന്നത് പതിവായത്തോടെ കാട്ടുപന്നികളെ വെടിവെച്ച് കൊന്ന് അധികൃതർ. കാട്ടുപന്നികളെക്കൊണ്ട് പൊറുതിമുട്ടിയ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ നിന്നാണ് 26 പന്നികളെ വേട്ട നടത്തിയത്.
കാട്ടുപന്നികള്‍ വ്യാപകമായി കാർഷിക വിളകള്‍ നശിപ്പിക്കാൻ തുടങ്ങിയത് കർഷകരുടെ ഉറക്കം കെടുത്തിയിരുന്നു.
കർഷകർ പന്നി ശല്ല്യത്തിന്
പരിഹാരം തേടി പഞ്ചായത്ത് ഭരണ സമിതിയെ സമീപിച്ചിരുന്നു.
തുടർന്ന് ഗ്രാമ പഞ്ചായത്തിന്‍റെ ഇടപെടലില്‍ വനം വകുപ്പ് അധികൃതരുടെ അനുമതിയോടെ കർഷകക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കാട്ടുപന്നിവേട്ട ശക്തമാക്കിയത്.
ഡിഎഫ്ഒയുടെ എം പാനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട അംഗീകൃത തോക്ക് ലൈസൻസുള്ള നിസാർ പത്തപ്പിരിയത്തിന്റെ നേതൃത്വതിലാണ് വേട്ട നടത്തിയത്.
ഒന്നാം വാർഡിൽ 1, മൂന്നാം വാർഡിൽ 16, ഏഴാം വാർഡിൽ 3, 18 ആം വാർഡിൽ 2, 22 ആം വാർഡിൽ 4 എന്നിങ്ങനെ 26 കാട്ടു പന്നികളെയാണ് ഈ രണ്ടാഴിച്ചയ്ക്കിടെ വെടിവെച്ച് കൊന്നത്.
ഷൂട്ടർമാരുടെയും പൊതുപ്രവർത്തകരുടെയും നേതൃത്വത്തിൽ സംസ്കരിച്ചു.