തൃക്കലങ്ങോട്: കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കപ്പെടുന്ന കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണത്തിൽ പ്രയാസപ്പെടുന്ന കർഷകരുടെ ദുരിതങ്ങൾക്ക് അറുതി വരുത്തുക എന്നാവശ്യപ്പെട്ടുകൊണ്ട് കർഷകസംഘം തൃക്കലങ്ങോട് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.
ധർണ്ണ സമരം കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം സഖാവ് മുജീബ് മാസ്റ്റർ പോരൂർ ഉദ്ഘാടനം ചെയ്തു.
ഷിജു കൃഷ്ണ അധ്യക്ഷനായ പരിപാടിയിൽ സഖാക്കൾ കെ.പി മധു, കെ.കെ ജനാർദ്ദനൻ, രാജശേഖരൻ, CT മനോജ്, എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർമാരായ പ്രഭേഷ് എടക്കാട്, ഗീത കെ തുടങ്ങിയവരുടെ സാന്നിധ്യം ഉണ്ടായി. പാർട്ടി ലോക്കൽ കമ്മറ്റി അംഗങ്ങളായ ബാപ്പുട്ടി പുതുങ്കറ, മനു കരിക്കാട്, സജാദ് ആമയൂർ എന്നിവർ പങ്കെടുത്തു. അരവിന്താക്ഷൻ, സുരേഷ് ആലമ്പള്ളി, പി വിജയകുമാർ എന്നിവർ നേതൃത്വം നൽകി.
ഐ.രാജേഷ് സ്വാഗതവും, ടി.അബ്ദുൽസലാം നന്ദിയും പറഞ്ഞു