പത്തപ്പിരിയം യു പി സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം നിർവഹിച്ചു.
karakunnunews.in
August 04, 2025
പത്തപ്പിരിയം: പത്തപ്പിരിയം ഗവ. യു പി സ്കൂളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുതുതായി നിർമിച്ച കെട്ടിടം വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
പി കെ ബഷീർ എംഎൽഎ, എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
അഭിലാഷ് ടി, മറ്റു ജനപ്രതിനിധികൾ പിടിഎ ഭാരവാഹികൾ, അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.