മഞ്ചേരി നഗരത്തിലെ ഏക വിനോദസഞ്ചാര കേന്ദ്രമായ ചെരണി ടൂറിസം പാർക്കിലുള്ള കുട്ടികളുടെ വിനോദങ്ങൾക്കായി നിർമിച്ച ആകെയുള്ള പ്രധാന സ്ലൈഡിങ് പ്രവർത്തനരഹിതമായിട്ട് 5 മാസം കഴിഞ്ഞു.
പുതുതായി പാർക്കിന്റെ മോഡിഫിക്കേഷൻ വർക്കുകൾ നടന്നെങ്കിലും ആളുകളെ ആകർഷിക്കാൻ വിനോദോപാധികൾ പുതുതായി ഒന്നുമില്ല,
മാത്രമല്ല, നേരത്തെ ഉണ്ടായിരുന്ന കുട്ടികളുടെ പ്രധാന സ്ലൈഡിങ് ഇതുവരെ പ്രവർത്തന യോഗ്യമാക്കിയിട്ടില്ല,
പുതുതായി പ്രവേശന നിരക്ക് 20 രൂപ ഏർപ്പെടുത്തിയും മറ്റു വാഹനപാർക്കിങ് ചാർജും കൂട്ടിയെങ്കിലും വേണ്ടത്ര സൗകര്യങ്ങളാ മറ്റ് വിനോദ സംവിധാനങ്ങളും ഇല്ലെന്നാണ് പരാതി.
കുടിവെള്ളം കിട്ടാത്തതും, പാർക്കിന്റെ ഉള്ളിലെ കഫ്തീരിയ തുറന്നു പ്രവർത്തിക്കാത്തതും പാർക്കിൽ എത്തുന്നവർക്ക് വലിയ കുറവായി തോന്നുന്നുണ്ട്.
നഗര തിരക്കിൽനിന്ന് മാറി സ്ഥിതി ചെയ്യുന്നതിനാൽ സൗകര്യങ്ങൾ ഒരുക്കിയാൽ കുടുംബസമേതം ആളുകളെത്താനും സാധ്യതയേറെയാണ്.
ആകർഷണമായ ഗാർഡനുകളും മറ്റും ഒക്കെ ഉണ്ടെങ്കിലും കുട്ടികളെ ആകർഷിക്കാൻ പുതിയ വിനോദോപാധികൾ എത്തിച്ചാൽ ഗുണം ചെയ്യും.
നേരത്തെ പ്രവേശനം സൗജന്യമായിരുന്നെങ്കിലും ഇപ്പോൾ ഒരാൾക്ക് 20 രൂപയാണ് ഈടാക്കുന്നത്.