ഇന്നലെ രാത്രി പൊന്നാങ്കടവൻ ജിഷാദ് മഞ്ഞപ്പറ്റ വഴി ബൈക്കിൽ കാരക്കുന്ന് അയ്യങ്കോട്ടിലെ വീട്ടിലേക്ക് വരുന്ന വഴിയാണ്
മരമില്ല് കഴിഞ്ഞ് ഇറക്കത്തിൽ പുലിയെ കണ്ടതായി പറയപ്പെടുന്നത്. അത്യാവശ്യം വലിപ്പമുള്ള പുലിയാണെന്നും അവശനായ രീതിയിലാണ് കാണപ്പെട്ടതെന്നും ജിഷാദ് പറയുന്നു.
നേരത്തെയും ഈ ഭാഗങ്ങളിൽ പുലിയെ കണ്ടതായി വാർത്ത വന്നിരുന്നു.
എന്നാൽ പുലിയാണെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങളോ, മറ്റു മൃഗങ്ങളെ ഭക്ഷിച്ച അവശിഷ്ടങ്ങളോ കാണാനായില്ല,
വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി , പുലിയെ കണ്ടെന്നു പറയുന്ന സ്ഥലങ്ങളും മറ്റും പരിശോധിച്ചു.
വ്യക്തമായ കാൽപ്പാദങ്ങൾ കണ്ടെത്താനായില്ല,
പുലിയുടെ സാന്നിധ്യം ഉറപ്പുവരുത്താൻ പരിസരങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും , നായ, പന്നി തുടങ്ങിയ മൃഗങ്ങളോ മറ്റോ ഭക്ഷിച്ചുള്ള അവശിഷ്ടങ്ങളോ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും ഉദ്യോഗസ്ഥർ ഓർമ്മിപ്പിച്ചു.
അനാവശ്യമായ ഭീതി വേണ്ട എന്നും,
എന്നാൽ പലതവണ ഇത്തരം സംഭവങ്ങൾ ഉണ്ടായ സാഹചര്യത്തിൽ പുലിയുടെ സാന്നിധ്യം തള്ളിക്കളയേണ്ട എന്നതാണ് ബന്ധപ്പെട്ടവർ അറിയിച്ചത്.