കാരക്കുന്ന്: പുലി ഭീതി വിട്ടുമാറാതെ കാരക്കുന്നും പരിസരവും, ഇന്ന് ഞായറാഴ്ച രാത്രി 10 മണിയോടെ പുലത്ത് എളങ്കൂർ റോഡിൽ മജീദ് പുലത്തിന്റെ വീടിനു സമീപം
ബൈക്ക് യാത്രക്കാരായ
യാസീൻ പുലത്ത്, റാഷിദ് പുലത്ത് എന്നിവരാണ് പുലിയെ കണ്ടത്.
പുലി ഒരു ബൈക്ക് യാത്രകന്റെ പിന്നാലെ അല്പം കൂടിയെന്നും പിന്നീട് പെട്ടന്ന് ഓടിമറയുകയറിയിരുന്നെന്നുമാണ് പറയുന്നത്.
നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വലപാലകർ സ്ഥലത്തെത്തി. പരിസര സ്ഥലങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കഴിഞ്ഞദിവസം നായരങ്ങാടി ചെവിടിക്കുന്ന് അമ്പല ത്തിനടുത്തും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു.
അതിന്റെ മുന്നേ കാരക്കുന്ന് അയ്യങ്കോടിലും പരിസരങ്ങളിലും പലവട്ടം പുലിയെ കണ്ടതായുള്ള വാർത്ത വന്നിരുന്നു.
എന്നാൽ ഇതുവരെ പുലിയാണെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവുകളോ, ദൃശ്യങ്ങളോ ലഭിച്ചിട്ടില്ല.
തുടർച്ചയായി
ജനവാസമേഖലയിൽ പുലിയുടെ സ്ഥിര സാന്നിധ്യം പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
_______________________