തൃക്കലങ്ങോട്: തൃക്കലങ്ങോട് പഞ്ചായത്തിലെ വന്യജീവി പ്രശ്നങ്ങത്തിനും അണഞ്ഞ് കിടക്കുന്ന തെരുവ് വിളക്കുകൾക്കും പഞ്ചായത്തിലെ വികസന പോരായ്മകൾക്കും ഉടനെ പരിഹാരം കാണണമെന്ന് ഡിവൈഎഫ്ഐ തൃക്കലങ്ങോട് മേഖല സമ്മേളനo ആവശ്യപ്പെട്ടു.
സഖാവ് പുഷ്പൻ നഗറിൽ ചീനിക്കലിൽ വച്ച് നടന്ന തൃക്കലങ്ങോട് മേഖല സമ്മേളനം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.ശ്യാം പ്രസാദ് ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ ശരത് പ്രവർത്തന റിപ്പോർട്ട് അവതിരിപ്പിച്ചു.
DYFI ബ്ലോക്ക് ജോയിൻ സെക്രട്ടറി സി. വിപിൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
CPIM ലോക്കൽ സെക്രട്ടറി കെ. രാജശേഖരൻ,DYFI മഞ്ചേരി ബ്ലോക്ക് സെക്രട്ടറി രതീഷ് പരിയാരത്ത്, പ്രസിഡന്റ് ജസീർ കുരിക്കൾ, സജാദ് ആമയൂർ, CPIM തൃക്കലങ്ങോട് ലോക്കൽ കമ്മിറ്റി അംഗങ്ങളായ മനു കരിക്കാട്, ഷിജു കൃഷ്ണ എന്നിവർ സംസാരിച്ചു.
സമ്മേളനത്തിൽ പുതിയ
21 അംഗ മേഖല കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
ഭാരവാഹികൾ:
സെക്രട്ടറി ശരത് സുന്ദർ, പ്രസിഡണ്ട് നിഷാദ്. പി, ട്രഷറർ അജൻ കെ. പി,
വൈസ് പ്രസിഡണ്ട് ദീപക് , പ്രവീൺ.
ജോയിൻ സെക്രട്ടറി സമീർ,റാഷിദ്.
സെക്രട്ടറിയേറ്റ് അംഗങ്ങൾ സുധീഷ്, സന്തോഷ്,സുഹൈൽ.
തുടങ്ങിയവരാണ് ഭാരവാഹികൾ.