തൃക്കലങ്ങോട്: തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഭർത്താവ് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷ സ്ഥാനം രാജി വെയ്ക്കണമെന്നാവശ്യപെട്ടു പഞ്ചായത്ത് ഓഫീസിന് മുമ്പിൽ LDF മെമ്പർമാർ പ്രതിഷേധിച്ചു.
നേരത്തെ 'ആസൂത്രണ സമിതി ഉപാധ്യക്ഷൻ' പഞ്ചായത്ത് ഓഫീസിൽ അനധികൃതമായി ഇടപെടുന്നു എന്നാരോപിച്ച് പരാതി നൽകിയിരുന്നു.
പിന്നീട് ഓംബുഡ്സ്മാൻ തന്നെ റിപ്പോർട്ട് നൽകുകയും
കഴിഞ്ഞദിവസം പ്രസിഡന്റിന്റെ അടുത്ത ബന്ധുക്കൾക്ക് ആസൂത്രണ സമിതി ഉപാഅധ്യക്ഷൻ പദവി നൽകരുതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു
ഇതേ തുടർന്നാണ് തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ്ന്റെ ഭർത്താവ് എൻ. പി മുഹമ്മദ് തൽസ്ഥാനത്ത് നിന്നും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് LDF മെമ്പർമാർ പ്രതിഷേധിച്ചത്.പ്രതിഷേധ യോഗം എം. ജസീർ കുരിക്കൾ ഉത്ഘാടനം ചെയ്തു,നിഷ എടക്കുളങ്ങര, ജോമോൻ ജോർജ്, പി.ഗീത, അജിതകലങ്ങോടി പറമ്പ്,കെ.കൃഷ്ണദാസ്,പ്രഭേഷ് എടക്കാട്, പ്രസന്ന കുമാരി എന്നിവർ സംസാരിച്ചു.