മലബാറിനോടുള്ള അവഗണനക്കെതിരെ എസ്. ഡി.പി.ഐ പ്രതിഷേധിച്ചു.

0
തൃക്കലങ്ങോട്: , മലബാർ മേഖലയോട് മുന്നണികൾ കാണിക്കുന്ന അവഗണനക്കെതിരെ തൃക്കലങ്ങോട് പഞ്ചായത്ത് എസ്ഡിപിഐ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങി എല്ലാ മേഖലകളിലും മലബാർ മേഖലയോട് ഭരണാധികാരികൾ കാണിക്കുന്ന വ്യക്തമായ വിവേചനം ജനങ്ങൾക്ക്‌ മുൻപിൽ തുറന്നു കാണിക്കുന്നതിന്റെ ഭാഗമായാണ് SDPI  പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ധർണ്ണകൾ സംഘടിപ്പിച്ചത്.
 പഞ്ചായത്തല ഉദ്ഘാടനം 
മഞ്ചേരി മണ്ഡലം ജോ : സെക്രട്ടറി സിദ്ധീഖ് സി നിർവ്വഹിച്ചു. ഹബീബ് സാഹിബ്‌ അധ്യക്ഷത വഹിച്ചു.ഷഫീഖ് പുലത്ത് സ്വാഗതവും അബ്ദുൽ ഫത്താഹ്‌ വിഷയാവതരണവും നടത്തി. 

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top