കാരക്കുന്ന് അല്‍ഫലാഹ് വാര്‍ഷിക സമ്മേളനം മെയ് 10, 11, 12 തിയ്യതികളില്‍

0

കാരക്കുന്ന്: കാരക്കുന്ന് അല്‍ഫലാഹ് ഇസ്ലാമിക് സെന്ററിന്റെ 23 ആം വാര്‍ഷിക സമ്മേളനം 2024 മെയ് 10, 11, 12 തിയ്യതികളില്‍ ഫലാഹ് നഗറില്‍ നടക്കും. കാരക്കുന്ന് ആമയൂര്‍ റോഡില്‍ തയ്യാറാക്കിയ മര്‍ഹും മമ്മദ് മുസ്ലിയാര്‍ നഗറില്‍ നടന്ന സമ്മേളന പ്രഖ്യാപന ബുര്‍ദ മജ്ലിസില്‍ 23 ഇന കര്‍മ പദ്ധതികളോടെ സമ്മേളന പ്രഖ്യാപനവും ഡോക്യുമെന്ററി പ്രകാശനവും സുന്നി മാനേജ്മെന്റ് അസോസിയേഷന്‍ (എസ് എം എ) മലപ്പുറം ഈസ്റ്റ് ജില്ലാ ട്രഷറര്‍ സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ അഹ്ദല്‍ മുത്തനൂര്‍ നിര്‍വഹിച്ചു. പ്രസിഡന്റ് പത്തപ്പിരിയം അബ്ദുര്‍റശീദ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. ബുര്‍ദ മജ്ലിസിന് ഹാഫിള് സ്വാദിഖ് ഫാളിലി ഗൂഡല്ലൂര്‍, റബീഅ് മുഈനി കട്ടിപ്പാറ, മുഹമ്മദലി സഖാഫി, മുര്‍ഷിദ് ഇളയൂര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് 313 അംഗ സ്വാഗതസംഘത്തെ പ്രഖ്യാപിച്ചു. മഞ്ഞപ്പറ്റ ഹംസ മുസ്ലിയാര്‍, സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ തെക്കേപ്പറ്റ, കെടി ത്വാഹിര്‍ സഖാഫി മഞ്ചേരി, പത്തപ്പിരിയം അബ്ദുര്‍റശീദ് സഖാഫി, പ്രൊ. കെ എം എ റഹീം, സിപി സൈതലവി മാസ്റ്റര്‍ ചെങ്ങര, അബ്ദുല്ല ബാഖവി, ഇബ്രാഹീം ഫൈസി, അബ്ദുര്‍റഹിമാന്‍ ഫൈസി, മൊയ്തീന്‍കുട്ടി ഹാജി വീമ്പൂര്‍, എന്‍ ചോലയില്‍ അഹമദ്കുട്ടി ഹാജി (സ്റ്റിയറിംഗ് കമ്മിറ്റി) സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ അഹ്ദല്‍ മുത്തനൂര്‍ (ചെയര്‍മാന്‍) പി അബ്ദുര്‍റഹ്‌മാന്‍ കാരക്കുന്ന് (ജനറല്‍ കണ്‍വീനര്‍) അബ്ദുര്‍റസാഖ് ഹാജി മഞ്ഞപ്പറ്റ (ഫിനാന്‍സ് സെക്രട്ടറി) സയ്യിദ് ഹൈദരലി തങ്ങള്‍ എടവണ്ണ, ഇ ശംസുദ്ധീന്‍ നിസാമി കാരക്കുന്ന്, എം സുലൈമാന്‍ സഅദി, സിപി അലവി അഹ്സനി, മുഹമ്മദ് ബഷീര്‍ സഖാഫി പാലക്കല്‍, പിപി അഷ്റഫ് ഹിശാമി (വൈസ് ചെയര്‍മാന്‍) കെ എം ശിഹാബുദ്ധീന്‍ നഈമി ചീരക്കുഴി, കെടി യൂസുഫ് മിസ്ബാഹി മരത്താണി, എന്‍ അബ്ദുര്‍റഹിമാന്‍ സഖാഫി, യു ടി എം ശമീര്‍ പുല്ലൂര്‍, ഉസ്മാന്‍ പാലക്കല്‍, വി മന്‍സൂര്‍ പത്തപ്പിരിയം (ജോ. കണ്‍വീനര്‍).
പരിപാടിയില്‍ വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. കെ എം ശിഹാബുദ്ധീന്‍ നഈമി, ഇ ശംസുദ്ധീന്‍ നിസാമി, എം സുലൈമാന്‍ സഅദി, പി അബ്ദുറഹ്‌മാന്‍ കാരക്കുന്ന് പ്രസംഗിച്ചു. അബ്ദുറഹിമാന്‍ അഹ്‌സനി കുട്ടശ്ശേരി, യൂസുഫ് മിസ്ബാഹി മരത്താണി, സിപി അലവി അഹ്‌സനി, എന്‍ മുഹമ്മദ് സഖാഫി, പി ഇബ്രാഹിം ഫൈസി, അബ്ദുറസാഖ് ഹാജി മഞ്ഞപ്പറ്റ, ഉസ്മാന്‍ പാലക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു..

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*