മഞ്ചേരി: ബുഖാരി 35-ാം വാർഷിക സനദ്‌ദാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം സോണൽ കോൺഫറൻസ് സംഘടിപ്പിച്ചു. മഞ്ചേരി നെല്ലിക്കുത്ത് നടന്ന മഞ്ചേരി ഈസ്റ്റ് സോണൽ കോൺഫറൻസ് പി അബൂബക്കർ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ല മുൻ പ്രസിഡണ്ട് ഹസൈനാർ സഖാഫി കുട്ടശ്ശേരി ഉദ്ഘാടനം ചെയ്തു.
അബൂ ഹനീഫൽ ഫൈസി തെന്നല മുഖ്യപ്രഭാഷണം നടത്തി. അലി അബ്ദുന്നൂർ ബുഖാരി സന്ദേശപ്രഭാഷണം നിർവഹിച്ചു. ഹംസ മുസ്‌ലിയാർ, സിറാജുദ്ദീൻ സഖാഫി, ബാസിത് സഖാഫി, ഹക്കീം ഹാജി, സലാം തോട്ടുപൊയിൽ, ശമീർ സഖാഫി, സഹൽ സഖാഫി, അബ്ദുറശീദ് ബുഖാരി സംബന്ധിച്ചു.
ബുഖാരി സമ്മേളന പ്രചാരണാർത്ഥം മലപ്പുറം ഈസ്റ്റ്, വെസ്റ്റ് ജില്ലകളിലെ 20 സോൺ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന കോൺഫറൻസുകളുടെ ഭാഗമായാണ് മഞ്ചേരി ഈസ്റ്റ് സോണിലും കോൺഫറൻസ് നടന്നത്. ബുഖാരി 35-ാം വാർഷിക സനദ്‌ദാന സമ്മേളനം ഈ മാസം 12, 13, 14 തീയതികളിൽ ബുഖാരി കാമ്പസിൽ നടക്കും.