ജി എം എൽ പി സ്കൂൾ നൂറാ വാർഷികം ആഘോഷിച്ചു.

0
കാരക്കുന്ന്:കാരക്കുന്ന്   ജി.എം.എൽ.പി സ്ക്കൂളിന്റെ  നൂറാം വാർഷികാഘോഷവും  പ്രധാനാധ്യാപകൻ ശ്രീ.കെ.അശ്വിനികുമാറിന് യാത്രയയപ്പും വിപുലമായി സംഘടിപ്പിച്ചു.
ആഘോഷത്തിന്റെ ഉദ്ഘാടന കർമ്മം മഞ്ചേരി എം.എൽ എ അഡ്വക്കേറ്റ് യു.എ.ലത്തീഫ് നിർവഹിച്ചു.
നൂറാം വാർഷികത്തോടനുബന്ധിച്ച് വർണ്ണശബളമായ ഷോഷയാത്രയും കുട്ടികളുടെ കലാപരിപാടികളും, നാടകവും സംഘടിപ്പിച്ചു. ആമയൂർറോഡ് അമിഗോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സമ്മാനങ്ങളും മധുര പാനീയ വിതരണവും പരിപാടിക്ക് ആവേശമേകി.
തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  ഷാഹിദ  മുഹമ്മദ്  അധ്യക്ഷത വഹിച്ചു . വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  അസ്കർ  ആമയൂർ ഉപഹാര സമർപ്പണവും പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയപ്രകാശ് ബാബു, വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ മഞ്ജുഷ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രഞ്ജിമ, വാർഡ് മെമ്പർമാരായ സിമിലി, എൻ.പി.ജലാലുദീൻ, എസ്.എം.സി.ചെയർമാൻ എൻ.പി.മുഹമ്മദ്, രാജലക്ഷ്മി, റാബിയ  നസീറ.കെ സാബിറ.പിഎന്നിവർ പ്രസംഗിച്ചു. പി.ടി.എ പ്രസിഡൻ്റ് ശ്രീ.ഷംസുദീൻ പി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നസീറ കെ നന്ദിയും പറഞ്ഞു. യാത്രയയപ്പ്  ചടങ്ങിൽ   ശ്രീ.അശ്വിനികുമാർ കെ മറുപടി പ്രസംഗവും നടത്തി.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*