പാലിയേറ്റീവ് കുടുംബ സംഗമം വിപുലമായി കൊണ്ടാടി.

0

കാരക്കുന്ന് :തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയ  പാലിയേറ്റീവ് കുടുംബ സംഗമം അതിവിപുലമായി കൊണ്ടാടി.
 കാരക്കുന്ന് നാസ്മാൾ ഓഡിറ്റോറിയത്തിൽ  നടന്ന പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു.
 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിദ മുഹമ്മദ് സംഗമം ഉദ്ഘാടനം നിർവഹിച്ചു.

 വൈസ് പ്രസിഡണ്ട് ജയപ്രകാശ് ബാബു അധ്യക്ഷത വഹിച്ചു.
മെഡിക്കൽ ഓഫീസർ ഡോക്ടർ സൽമ്മ, റഷീദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്സൻ മഞ്ജുഷ, ഇ.എ.സലാം,കെ.സത്യൻ, ഇ.ടി. മോയിൻകുട്ടി, എൻ പി മുഹമ്മദ്, മെമ്പ ർമാരായ കൃഷ്ണദാസ്, N.p. ജലാൽ, സീനരാജൻ, സാമ്പിറ പള്ളിപ്പടി, സിമിലി കരയിൽ, ഗീത, അജിതകലങ്ങോടിപറമ്പിൽ, പ്രസനകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.
 പാലിയേറ്റീവ് കെയർ കുടുംബാംഗങ്ങളുടെ കലാപരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.
സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ അൻവർ കോയ തങ്ങൾ സ്വാഗതവും,റൂണി (എച്ച്.ഐ.) നന്ദിയും പറഞ്ഞു..


Post a Comment

0 Comments

Please Select Embedded Mode To show the Comment System.*