അണ്ടർ 23 ഇന്ത്യൻ ടീമിൽ സനാൻ തൃക്കലങ്ങോടും

0

അണ്ടർ 23 അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിനുള്ള ഇന്ത്യയുടെ 26 അംഗ സാധ്യതാപ്പട്ടികയിൽ ഇടംപിടിച്ച് ജംഷേദ്പുർ എഫ്.സി.യുടെ സനാൻ തൃക്കലങ്ങോട് ഉൾപ്പെടെ അഞ്ചു മലയാളി താരങ്ങൾ.
കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ മുഹമ്മദ് അയ്‌മൻ, വിബിൻ മോഹനൻ, ഹൈദരാബാദ് എഫ്.സി.യുടെ അബ്ദുൽ റബീഹ്, ഈസ്റ്റ് ബംഗാളിന്റെ പി.വി. വിഷ്ണു എന്നിവരാണ്  സാധ്യത പട്ടികയിലുള്ള മറ്റു  നാല് താരങ്ങൾ.
 തൃക്കലങ്ങോട് കാരക്കുന്ന് പള്ളിപ്പടിയിലുള്ള   മുഹമ്മദ് സനാന്  ഇന്ത്യൻ ടീമിന് വേണ്ടി   ജേഴ്സി അണിയുന്നത് കാത്തിരിക്കുകയാണ് നാട്ടുകാർ 
വെള്ളിയാഴ്ച ന്യൂഡൽഹിയിൽ ക്യാമ്പ് തുടങ്ങി . 23 അംഗ ടീമാണ് ക്വലാലംപുരിലേക്ക് പറക്കുക. ഈമാസം 22, 25 തീയതികളിലാണ് മലേഷ്യയുമായി സൗഹൃദമത്സരം.
നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അസിസ്റ്റൻറ്‌ കോച്ചായ നൗഷാദ് മൂസയാണ് യുവടീമിനെ പരിശീലിപ്പിക്കുന്നത്.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top