മഞ്ചേരി : സി.എ.എ – എൻ.ആർ.സി വിജ്ഞാപനം ഇറക്കി, രാജ്യത്തെ ജനങ്ങൾക്കിടയിൽ മതത്തിൻ്റെ പേരിൽ ഭിന്നതയുണ്ടാക്കുന്ന ബി.ജെ.പി ഭരണകൂടത്തിനെതിരെ മഞ്ചേരി മണ്ഡലം മുസ്‌ലിം യൂത്ത് പന്തം കൊളുത്തി ഫ്രീഡം മാർച്ച് സംഘടിപ്പിച്ചു. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത റാലി
മഞ്ചേരി കിഴക്കേ തലയിൽ നിന്നും ആരംഭിച്ച സെൻട്രൽ ജാഗ്ഷൻ വഴി മെഡിക്കൽ കോളേജ് പരിസരത്തു നിന്നും തിരിച്ച് സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു.
നിയോജക മണ്ഡലം എം എൽ എ അഡ്വ യു എ ലത്തീഫ്, മുസ്ലിം ലീഗ്, യൂത്ത് ലീഗ് മണ്ഡലം നേതാക്കൾ നേതൃത്വം നൽകി.