തൊഴിലിടങ്ങളിൽ ചൂഷണമുക്തമാകേണ്ടതിന്റെ ആവശ്യകതയും,തൊഴിലാളികൾക്ക് തൊഴിൽസുരക്ഷയില്ലാത്തവിധം കോർപറേറ്റുകൾക്ക് വേണ്ടി തൊഴിലിടങ്ങളെ മാറ്റുന്ന സർക്കാരുകളുടെ ഇരട്ടത്താപ്പിനെയും തുറന്നു കാട്ടിയായിരുന്നു റാലി.
പൊതുസമ്മേളനം SDTU ജില്ലാ ജനറൽ സെക്രട്ടറി അലി കണ്ണിയത്ത് ഉൽഘാടനം നിർവ്വഹിച്ചു.
ജില്ലാകമ്മറ്റിയംഗം യൂനുസ് മഞ്ചേരി അദ്ധ്യക്ഷത വഹിച്ചു,ജില്ലാ കമ്മറ്റിയംഗങ്ങളായ മുജീബ് എടക്കര, മുജീബ് സിപി, SDPI മണ്ഡലം ഭാരവാഹികളായ ലത്തീഫ് വല്ലാഞ്ചിറ, ബഷീർ കിഴിശ്ശേരി തുടങ്ങിയവർ സംസാരിച്ചു. ഏരിയ പ്രസിഡന്റ് സിദ്ധീഖ് സി സ്വാഗതവും അലവി മുള്ളമ്പാറ നന്ദിയും പറഞ്ഞു..
No comments:
Post a Comment