DUBAINET

Breaking News

തൃക്കലങ്ങോട് പഞ്ചായത്തിലെ വാർത്തകൾക്കും www.karakunnunews.blogspot.com വിശേഷങ്ങൾക്കും സന്ദർശിക്കുക...

Thursday, 2 May 2024

NMMS പരീക്ഷയിൽ എടവണ്ണ IOHSS നു ചരിത്ര നേട്ടം



എടവണ്ണ :  ഈ വർഷത്തെ NMMS പരീക്ഷയിൽ ചരിത്ര നേട്ടം കരസ്ഥമാക്കി എടവണ്ണ ഇസ്ലാഹിയ ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂൾ. 13 കുട്ടികൾക്ക് 48000 രൂപയുടെ സ്കോളർഷിപ്പിന് അർഹത നേടിയാണ്  പഞ്ചായത്തിൽ ഒന്നാമതായി IOHSS  എത്തിയത്. ചിട്ടയായ പഠന പ്രവർത്തനങ്ങൾക്ക് പുറമെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെയാണ് ഈ ചരിത്ര വിജയം നേടാൻ സാധിച്ചതെന്ന്, NMMS കൺവീനർമാരായ യാഷിക്.K, റൗഫ്.K എന്നിവർ പറഞ്ഞു.
 
വിജയികളെ സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. HM അസീസ് മീമ്പറ്റ, സ്കൂൾ മാനേജർ ചെറിയാപ്പു ഹാജി, സെക്രട്ടറി എൻ സി അബ്ദുൽ ജബ്ബാർ, പിടിഎ പ്രസിഡണ്ട് സി ടി ജമാൽ, റഷീദ് കല്ലിങ്ങൽ, അധ്യാപകരായ മുനീർ കെ ടി, ഹസീന എം എന്നിവർ ആശംസകൾ നേർന്നു.

No comments:

Comments System

blogger/disqus/facebook

Disqus Shortname

designcart