DUBAINET

Breaking News

തൃക്കലങ്ങോട് പഞ്ചായത്തിലെ വാർത്തകൾക്കും www.karakunnunews.blogspot.com വിശേഷങ്ങൾക്കും സന്ദർശിക്കുക...

Wednesday, 15 May 2024

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത്

തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ  മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ് തലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കാരക്കുന്ന് നാസ് മാളിൽ  നടന്ന  പഞ്ചായത്ത് തല അവലോകനയോഗത്തിൽ തീരുമാനമായി.
മെയ് 15,16,17 തീയതികളിൽ മുഴുവൻ വാർഡുകളിലും  ആരോഗ്യ പോഷക സമിതികൾ യോഗം ചേർന്ന്  ഒന്നാംഘട്ടം പൂർത്തീകരിക്കും. 
17ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും,18ന് ഗവൺമെന്റ്,പ്രൈവറ്റ്   സ്ഥാപനങ്ങളുടെ ശുചീകരണങ്ങളും 18,19 ന് പൊതു സ്ഥലങ്ങളും, 20,21,22 തീയതികളിലായി  സ്ക്വാഡുകൾ  ഗൃഹ സന്ദർശനം നടത്തി വാർഡുകളിൽ  ബോധവൽക്കരണവും  ശുചീകരണ പ്രവർത്തനങ്ങളും നടത്തും. കൂടാതെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ തോടുകളും കുളങ്ങളും  ശുചീകരിക്കും.
യോഗത്തില് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്  ജയപ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.പി ഷാഹിദ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജെ.എച്ച്.ഐ  സുനിൽ ബാബു.എം മുഖ്യ പ്രഭാഷണം നടത്തി  ആരോഗ്യ സ്റ്റാൻറിംഗ് ചെയർപേഴ്സൺ മഞ്ജുഷ, വികസന കാര്യ സ്റ്റാൻറിംഗ് ചെയർപേഴ്സണ് അൻവർകോയ തങ്ങള്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ. എൻ.പി മുഹമ്മദ്, വിവിധ വാർഡ് മെമ്പർമാർ, മെഡിക്കൽ ഓഫീസർ ഡോ. സൽമ വി.പി. ആയുർവ്വേദ, ഹോമിയോ മെഡിക്കൽ ഓഫീസർമാർ, വെറ്റിനറി സർജൻ, സ്കൂളിലെ പ്രഥമ അദ്ധ്യാപകർ, ഐ.സിഡി.എസ് സൂപ്പർവൈസർ, കുടുംബശ്രീ സി.ഡി.എസ് മെമ്പർമാർ, ആരോഗ്യ പ്രവർത്തകർ, ഹരിതകർമ്മ സേന അംഗങ്ങൾ, തൊഴിലുറപ്പ് മേറ്റുമാർ, വ്യാപാരി വ്യവസായി പ്രതിനിധികള്, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, പി.ടി.എ പ്രതിനിധികൾ, യുവജന സംഘടന പ്രവർത്തകർ,
തുടങ്ങിയവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടര് ശ്രീ റോണി കെ ജോൺ സ്വാഗതവും വാർഡ്‌ മെമ്പര്  എൻ.പി ജലാലുദ്ധീൻ നന്ദി അറിയിച്ചു.

No comments:

Comments System

blogger/disqus/facebook

Disqus Shortname

designcart