DUBAINET

Breaking News

തൃക്കലങ്ങോട് പഞ്ചായത്തിലെ വാർത്തകൾക്കും www.karakunnunews.blogspot.com വിശേഷങ്ങൾക്കും സന്ദർശിക്കുക...

Tuesday, 14 May 2024

എൽ ഡി എഫ് സമരം പ്രഹസനമായി

കാരക്കുന്ന്: തൃക്കലങ്ങോട് ഗ്രാമ പ ഞ്ചായത്തിൽ 2023-24 ലെപദ്ധതിക ളെല്ലാം അവതാളത്തിലായി എന്ന് പ്രചരിപ്പിച്ച് പഞ്ചായത്തിനെതിരെ എൽ.ഡി.എഫ് നടത്തിയ പ്രതിഷേധം പ്രഹസനമായി. വിപുലമായ പ്രചരണം നടത്തിയാണ് എൽ.ഡി.എ ഫ് സമരം നടത്തിയത്. എന്നാൽ പഞ്ചായത്ത് ഓഫീസിന്റെ മുൻപിൽ നടത്തിയ പ്രതിഷേധത്തിൽ 50 പേരെ പോലും പങ്കെടുപ്പിക്കാൻ കഴി യാത്തത് സി.പി.എമ്മിലെ വിഭാഗ്യത മൂലമാണെന്നാണ് ആരോപണം. 2023-24 പദ്ധതിയിൽ സർക്കാർ നൽകിയ മുഴുവൻ ഫണ്ടും ചിലവഴിച്ച ചുരുക്കം പഞ്ചായത്തിൽ ഒന്നാണ്
തൃക്കലങ്ങോട് എന്ന് ഗ്രാമ പ ഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി ഷാഹിദ മുഹമ്മദ് അറിയിച്ചു. സംസ്ഥാന ബജറ്റ് പ്രകാരം ഗ്രാമ പഞ്ചായത്തിന് അനുവദിച്ച തുകയുടെ മൂന്ന് ഗഡു പൂർണ മായി ലഭിക്കാത്തതിനാൽ ചെയ്ത പ്രവർത്തികൾക്ക് പണം നൽകാൻ കഴിഞ്ഞിട്ടില്ല. ജല ജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കു ന്നത് പ്രവർത്തി നടന്നു വരിക യാണ്. ഈ റോഡുകൾക്കു അനുവദിച്ച ഫണ്ടുകളുടെ പ്രവർത്തി പൂർത്തീകരിക്കണമെങ്കിൽ പൈപ്പ് ലൈൻ പ്രവർത്തി പൂർത്തിയാവണം. കഴിഞ്ഞ മൂന്ന് വർഷവും പദ്ധതി വിഹിതം 100 ശതമനവും ചിലവഴിച്ച പഞ്ചായത്താണ്. ലൈഫ് പദ്ധതിയിൽ 760 വീടുകളാണ് നൽകി യിട്ടുള്ളത്. പലർക്കും പണം നൽകണമെങ്കിൽ ലോൺ വായ് പ സർക്കാർ നൽകണം. ഇതു വ രെ ഫണ്ട് അനുവദിച്ചിട്ടില്ല. കഴി ഞ്ഞ 3 വർഷത്തെ ഒരു ഭരണ സമിതി യോഗത്തിലും ഒരു വിയോജന കുറിപ്പ് പോലും എഴുതാത്ത പ്രതിപക്ഷം സമരത്തിന് വേണ്ടി സമരം നടത്തി പ്രഹസനമായി എന്ന് ഗ്രാമ പഞ്ചായത്ത് പ്രസി ഡൻ്റ് പരിഹസിച്ചു.

No comments:

Comments System

blogger/disqus/facebook

Disqus Shortname

designcart