കരക്കുന്ന് : തൃക്കലങ്ങോട് പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും ജനവഞ്ചനയ്‌ക്കുമെതിരെ ജനകീയ പങ്കാളിത്തതോടെ LDF അംഗങ്ങൾ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി. സിപിഎം ജില്ല കമ്മറ്റി അംഗം പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട മരാമത്ത് പ്രവർത്തികളിൽ ഒന്നു പോലും നടപ്പിലാക്കാൻ ഭരണസമിതിക്ക് കഴിഞ്ഞില്ല, പൊട്ടി പൊളിഞ്ഞ റോഡുകൾ മഴക്കാലത്തിന് മുമ്പുതന്നെ യാത്രായോഗ്യമാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും ഭരണസമിതി ഗൗനിച്ചില്ല, പുതുക്കിപ്പണിയുന്നതിന് വേണ്ടി കെട്ടിടങ്ങൾ പൊളിച്ച അംഗൻവാടികൾ വർഷം മൂന്നു കഴിഞ്ഞിട്ടും പുതുക്കി പണിയുന്നതിന് വേണ്ടി ഒരു നടപടികളും പൂർത്തിയാക്കാനായില്ല. തെരുവു വിളക്കുകളും മിനിമാസ് ലൈറ്റുകൾ പലതും അണഞ്ഞിട്ട് വർഷങ്ങളായി. തുടങ്ങിയ പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്ന് എൽഡിഎഫ് സമരം ആവശ്യപ്പെട്ടു. നാഷണൽ ലീഗ് ജില്ലാ സെക്രട്ടറി ഖാലിദ്,സിപിഐ മണ്ഡലം സെക്രട്ടറി എ.സനൂപ്, ഇ.അബദു, കെ. പി.മധു, കെ. സുബ്രഹ്മണ്യൻ, കെ.കെ ജനാർദ്ദനൻ, വിമല കെ കെ, സി.ടി മനോജ്, ടി.കെ പ്രദീപ്, എം.എ ജലീൽ, ഐ.രാജേഷ്, ഷിജു കൃഷ്ണ, സജ്ജാദ് , ജോമോൻ ജോർജ്, പ്രഭേഷ് എടക്കാട്, പ്രസന്ന ടീച്ചർ, അജിത കലങ്ങോടി
എന്നിവർ സംസാരിച്ചു. നിഷ എടക്കുളങ്ങര അദ്‌ധ്യക്ഷയായിരുന്നു. ജസീർ കുരിക്കൾ സ്വാഗതവും കെ.കൃഷ്ണദാസ് നന്ദിയും പറഞ്ഞു
No comments:
Post a Comment