തൃക്കലങ്ങോട് : കഴിഞ്ഞ ദിവസം നടന്ന തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് ഭരണസമിതി ബോർഡ് യോഗത്തിലാണ് പ്രതിപക്ഷ മെമ്പർമാരുടെ ചോദ്യങ്ങൾക്ക് കൃത്യമായ വിവരം നൽകിയില്ലെന്നു ആരോപിച്ച് പ്രതിപക്ഷ മെമ്പർമാർ സഭയിൽ ബഹളം സൃഷ്ടിച്ചത്.
യു ഡി. എഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കും ജനവഞ്ചനക്കുമെതിരെ സമര പരിപാടികൾക്ക് തുടക്കം കുറിക്കുമെന്നും, തിങ്കളാഴ്ച രാവിലെ 10 മണിമുതൽ വൈകിട്ട് 5 വരെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിപക്ഷ മെമ്പർമാരുടെ ഇരിപ്പ് സമരം നടത്തുമെന്നും പ്രതിപക്ഷ നേതാവ് ജസീര്‍ കുരിക്കൾ അറിയിച്ചു.
എന്നാൽ കഴിഞ്ഞുപോയ ഒരു ഭരണ സമിതി യോഗത്തിൽ പോലും ജനവഞ്ചനയും കെടുകാര്യസ്ഥതയും സൂചിപ്പിക്കാത്ത പ്രതിപക്ഷമെമ്പർ മാരിൽ ചിലരുടെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും
കഴിഞ്ഞ ദിവസം നടന്ന ഭരണ സമിതി യോഗത്തിൽ അജണ്ടകൾ മുഴുവൻ പൂർത്തീകരിച്ചാണ് അവസാനിച്ചതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിദ മുഹമ്മദ് പറഞ്ഞു.
No comments:
Post a Comment