അണ്ടർ 21ന്റെ ഫൈനൽ മത്സരത്തിൽ യു.എഫ്.സി കുതിരാടാവും യുവ പത്തിരിയാലും തമ്മിലാണ്, ഓപ്പൺ ഫൈനൽ മത്സരത്തിൽ എവർ ഗ്രീൻ മരത്താണിയും വിബ്ജിയർ വട്ടപാറയും തമ്മിലാണ് അവസാന പോരാട്ട മത്സരം.
ജില്ലയിലെ ഏറ്റവും വലിയ പ്രൈസ് മണിയായ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് ഫൈനൽ വിജയികളെ കാത്തിരിക്കുന്നത്.
ഇരു ടീമുകളും പ്രഗൽഭരായ താരങ്ങളെ ഇറക്കിയുള്ള വമ്പൻ പോരാട്ടം കാണുവാൻ നിരവധി ആളുകളാണ് ഇന്ന് സ്റ്റേഡിയത്തിൽ എത്തുക.
മെയ് ഒന്നിനാണ് ഫുട്ബോൾ ആരംഭിച്ചത്.
ഇന്നത്തെ ഫൈനൽ മത്സരം കാണാൻ വരുന്നവർക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി സംഘാടകർ അറിയിച്ചു.