കാരകുന്ന് : കാരകുന്ന് അല്‍ ഫലാഹ് ഇസ്‌ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മാസാന്ത ദിക്ര്‍ ദുആ മജ്‌ലിസും ഫലാഹ് മുന്‍ അദ്ധ്യാപകനും ബഹുഭാഷാ പണ്ഡിതനുമായ മര്‍ഹും സി എച്ച് അലവി ഹാജി അനുസ്മരണവും ഇന്ന് കാരകുന്ന് അല്‍ ഫലാഹ് ക്യാമ്പസില്‍ നടക്കും. അബ്ദുറഹീം അഹ്‌സനി പാലക്കല്‍ മുഖ്യപ്രഭാഷണം നടത്തും. മജ്‌ലിസിന് പത്തപ്പിരിയം അബ്ദുര്‍റശീദ് സഖാഫി നേതൃത്വം നല്‍കും. അബ്ദുര്‍റഊഫ് സഖാഫി കുറ്റിക്കാട്ടൂര്‍, സുഹൈല്‍ നഈമി കാരകുന്ന്, സാജിദ് അമാനി കോട്ടക്കല്‍, ഹാഫിള് മുഹമ്മദ് റഷാദ് സഖാഫി, എന്‍ അബ്ദുര്‍റഹ്‌മാന്‍ സഖാഫി,മുഹമ്മദ് സഖാഫി, പി അബ്ദുര്‍റഹ്‌മാന്‍, തുടങ്ങിയവർ സംബന്ധിക്കും. ചടങ്ങിൽ ടക്‌സാസ് എ & എം യൂണിവേഴ്‌സിറ്റിയില്‍ നിന്നും സ്ട്രക്ച്ചറല്‍ എഞ്ചിനിയറിംഗില്‍ ബിരുദാനന്തര ബിരുദം നേടിയ ഫലാഹ് പൂര്‍വ്വ വിദ്യാര്‍ത്ഥി റഫീദ് പാലക്കലിനെ ആദരിക്കും.
സി എച്ച് അലവി ഹാജി അനുസ്മരണവും മാസാന്ത ദിക്ര്‍ ദുആ മജ്‌ലിസും ഇന്ന്
May 31, 2024
0