DUBAINET

Breaking News

തൃക്കലങ്ങോട് പഞ്ചായത്തിലെ വാർത്തകൾക്കും www.karakunnunews.blogspot.com വിശേഷങ്ങൾക്കും സന്ദർശിക്കുക...

Sunday, 5 May 2024

തൃക്കലങ്ങോട് ഹരിത കർമ്മസേനക്ക് വാഹനം കൈമാറി.

തൃക്കലങ്ങോട്:  തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് 2023-24 പദ്ധതിയിൽ 'വൃത്തിയോടെ തൃക്കലങ്ങോട്' ക്യാമ്പയിന്റെ ഭാഗമായി 15 ലക്ഷം രൂപ വില വരുന്ന വാഹനം ഹരിത കർമ്മസേനാംഗങ്ങൾക്ക്  കൈമാറി. പ്ലാസ്റ്റിക് മാലിന്യങ്ങൾ മറ്റും വീടുകളിൽ നിന്ന് കല്ലെക്ട ചെയ്യ്തു MCF ൽ എത്തിക്കുന്നതിനു വേണ്ടിയാണ് വാഹനം കൈമാറിയത്. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ ജയപ്രകാശ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ NP ഷാഹിദ മുഹമ്മദ് ഹരിത കർമ്മസേന പ്രസിഡന്റിന് ചാവി കൈമാറി. ചടങ്ങിൽ മഞ്ജുഷ ആമയൂർ, ജോമോൻ മാസ്റ്റർ, പി ലുക്കുമാൻ, സൽമാൻ ചെറുകുളം, NP ജലാൽ, അജിത കലംങ്ങോടിപറമ്പ്, ശരീഫുത്തിന്നീസ, സീന രാജൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ NP മുഹമ്മദ്‌, CDS പ്രസിഡന്റ്‌ സജിനി തുടങ്ങിയവർ സംബന്ധിച്ചു.

No comments:

Comments System

blogger/disqus/facebook

Disqus Shortname

designcart