തൃക്കലങ്ങോട് : സി പി ഐ എം തൃക്കലങ്ങോട് ലോക്കൽ സമ്മേളനം ഒക്ടോബർ 19, 20 തീയതികളിൽ കരിക്കാട് വച്ച് നടക്കും.
സമ്മേളനത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരണ യോഗം സി പി ഐ എം ജില്ല സെക്രട്ടേറിയറ്റ് അംഗം സ: വി.എം ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.
കെ. കെ. ബാലചന്ദ്രൻ ചെയർമാനും കെ.പി മധു കൺവീനറും രാജശേഖരൻ ട്രഷററുമായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.
ഒക്ടോബർ 12 ന് പതാക ദിനമായി ആചരിക്കും
ഒകേടാബർ 18 ന് പതാക കൊടിമര ജാഥ ആമയൂരിലെ സ :കുട്ട്യാപ്പുവിൻ്റെ കുടുംബത്തിൽ നിന്ന് കൊടിമരവും സ:അജിതയുടെ കുടുംബത്തിൽ നിന്ന് പതാകയും ഏറ്റുവാങ്ങി ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ വൈകിട്ട് 6 മണിക്ക് കരിക്കാട് സമാപിക്കും
ലോക്കൽ സെക്രട്ടറി കെ.പി മധുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ബ്രാഞ്ച് സെക്രട്ടറി സുധീഷ് കുമാർ കെ.പി സ്വാഗതവും ടി.സി നാരായണൻ നന്ദിയും രേഖപ്പെടുത്തി.
നാട്ടിലുള്ള വാർത്തകളും
വിശേഷങ്ങളും
ഗ്രൂപ്പിൽ അംഗമാവുക.
https://chat.whatsapp.com/FCJjw4ql5JY19cpdfAAraB
••••••••••••••••••••••••••••••••