തൃക്കലങ്ങോട്: സംസ്ഥാന സർക്കാരിന്റെ ഹെൽത്തി കേരളയുടെ ഭാഗമായി തൃക്കലങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ റോണി കെ ജോണിന്റെ നേതൃത്വത്തിൽ തൃക്കലങ്ങോട് പഞ്ചായത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
നിയമപ്രകാരമുള്ള ചട്ടങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് കൊട്പ ആക്ട് പ്രകാരം 3800 രൂപ പിഴ ഈടാക്കുകയും ചെയ്തു.സ്‌ക്വാഡിൽ JHI മാരായ സുനിൽ ബാബു, ദേവരാജൻ, പ്രവീൺ കുമാർ എന്നിവർ പങ്കെടുത്തു.