കാരക്കുന്ന് : തൃക്കലങ്ങോട് പഞ്ചായത്ത് ഗ്ലോബൽ കെഎംസിസിയുടെ കൺവെൻഷനും പഞ്ചായത്തിലെ വൈറ്റ് ഗാർഡ് അംഗങ്ങളെ ആദരിക്കൽ ചടങ്ങും ഇന്ന് വൈകുന്നേരം 7 മണിക്ക് കാരക്കുന്ന് ആമയൂർറോഡിലെ എസ്.എസ്. എം ഹാളിൽ നടക്കും.
വയനാട് ദുരിത മേഖലകളിലും മറ്റും സന്നദ്ധസേവകരായി സേവനം ചെയ്ത വൈറ്റ് ഗാർഡ് അംഗങ്ങളെയാണ് ചടങ്ങിൽ ആദരിക്കുന്നത്.
മഞ്ചേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കണ്ണിയൻ അബൂബക്കർ സംഗമം ഉദ്ഘാടനം ചെയ്യും.
ഗ്ലോബൽ കെഎംസിസി ഭാരവാഹികൾ,മുസ്ലിം ലീഗ്, പോഷക സംഘടന നേതാക്കൾ പങ്കെടുക്കും.