മുഹമ്മദ് സനാൻ ജംഷദ്പൂരിൽ കരാർ പുതുക്കി

0

മലയാളി യുവ ഫോർവേഡ് മുഹമ്മദ് സനാൻ ജംഷദ്പൂരുമായ 2028 വരെയുള്ള ഒരു ദീർഘകാല കരാർ ഒപ്പുവച്ചതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ സീസണിൽ ജംഷദ്പൂർ എഫ്‌സിക്കായി നല്ല മികച്ച പ്രകടനം കാഴ്ചവെക്കാൻ 20കാരന് കഴിഞ്ഞിരുന്നു.

കഴിഞ്ഞ സീസണിൽ 20 മത്സരങ്ങൾ കളിച്ച താരം 2 ഗോളുകളും ഒരു അസിസ്റ്റും സംഭാവന ചെയ്തിരുന്നു. റിലയൻസ് യൂത്ത് ഫൗണ്ടേഷൻ ടീമിന്റെ ഭാഗമായി വളർന്നു വന്ന സനാൻ ഇരു സീസൺ മുമ്പാണ് ജംഷദ്പൂർ സീനിയർ ടീമിന്റെ ഭാഗമായത്.

2016 മുതൽ സനാൻ റിലയൻസ് ടീമിന്റെ ഒപ്പം ഉണ്ടായിരുന്നു. സനാൻ റിലയൻസ് ടീമിനൊപ്പം വിദേശ പര്യടനങ്ങളും നടത്തിയിട്ടുണ്ട്. മലപ്പുറം മഞ്ചേരി സ്വദേശിയാണ്. മുമ്പ് പ്രൊഡിജി അക്കാദമിക്ക് ഒപ്പവും താരം കളിച്ചിട്ടുണ്ട്.


Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top