ആയിരത്തോളം ആളുകൾ പങ്കെടുത്ത വിപുലമായ ഓണസദ്യയിൽ ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലാതെ പരസ്പര സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും ഒത്തുകൂടലായി മാറി. നാട്ടിലെ യുവാക്കൾ മുന്നിട്ടിറങ്ങി മുതിർന്നവരുടെ നിർദ്ദേശത്താൽ എല്ലാവർഷവും നടത്തുന്ന ഇത്തരം പരിപാടികൾ ഏറെ പ്രശംസനീയമാണ്.
നാടിന്റെ ഐക്യം വിളിച്ചോതി എളങ്കൂർ ആലുങ്ങൽ "കിക്കേഴ്സി"ന്റെ ഓണാഘോഷം
September 14, 2024
0
എളങ്കൂർ : പരസ്പര സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശം നൽകി ആലുങ്ങൾ കിക്കേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച "നാട്ടൊരുമ" ജനകീയ ഓണസദ്യ നാടിന്റെ ഐക്യവും ഒത്തൊരുമയും വിളിച്ചോതി.