കരട് വോട്ടർപട്ടിക 20നും അന്തിമപട്ടിക ഒക്ടോബർ 19നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ അറിയിച്ചു. കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് 20 മുതൽ ഒക്‌ടോബർ അഞ്ച് വരെ അപേക്ഷിക്കാം.
2024 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് പൂർത്തിയായവർക്കാണ് പേര് ചേർക്കാൻ അർഹത. sec.kerala.gov.in വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷ നൽകണം.
തൃക്കലങ്ങാട് പഞ്ചായത്തിലെ മരത്താണി (വാർഡ് 22) മെമ്പർ അജിത കലങ്ങോടിപറമ്പിന്റെ ആകസ്മിക മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തുക.