കാരക്കുന്ന് തച്ചുണ്ണി- മൈലൂത്ത്, പേലേപ്പുറം- മൈലൂത്ത് തുടങ്ങിയ റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് എളങ്കൂർ കമ്മറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
തൃക്കലങ്ങോട് ഭാഗത്തുള്ള പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ തുടങ്ങിയ ഒട്ടനവധി ആവശ്യങ്ങൾക്കും എളങ്കൂർ ഭാഗത്തേ പ്രാഥമിക ആരോഗ്യ കേന്ദ്രം, ആയുർവേദ ആശുപത്രി, മൃഗാശുപത്രി തുടങ്ങിയ കേന്ദ്രങ്ങളിൽ എത്തിപ്പെടാനുള്ള പ്രധാന റോഡ് ആണ് തച്ചുണ്ണി - മൈലൂത്ത് റോഡ്.
അതുപോലെ എളങ്കൂർ നിവാസികൾക്ക് വില്ലേജ് ഓഫീസ്, ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ട വളരെ പ്രധാനപെട്ട റോഡാണ് മൈലൂത്ത് - ആലുങ്ങൽ - പേലേപ്പുറം റോഡ്.
തൃക്കലങ്ങോട് പഞ്ചായത്തിലെ വളരെ പ്രധാനപ്പെട്ട ഈ രണ്ട് റോഡുകളുടെയും അവസ്ഥ വളരെ പരിതാപകരമാണ്.
കാൽനട യാത്രക്കാർക്ക് പോലും യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്.
ഇതിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് എൽഡിഎഫ് എളങ്കൂർ അങ്ങാടിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി എം ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.
കെ കെ ജനാർദ്ദൻ, അൻസാർ മൈലൂത്ത്, ടി അബ്ദുസ്സലാം തുടങ്ങിയവർ സംസാരിച്ചു.