പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി മഹല്ല് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ജിഫ്രി മുത്തുക്കോയ തങ്ങൾ ഇന്ന് ആനക്കോട്ടുപുറത്ത്
September 17, 2024
0
തൃക്കലങ്ങോട് : പുനർ നിർമ്മിച്ച ആനക്കോട്ടുപുറം നൂറുൽ ഈമാൻ ഹയർസെക്കൻഡറി മദ്രസ കെട്ടിടത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കുവാൻ സമസ്ത പ്രസിഡണ്ടും മഹല്ല് ഖാളിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇന്ന് ബുധൻ വൈകുന്നേരം 7 മണിക്ക് ആനക്കോട്ടുപുറം ഓത്തുപള്ളിക്കലിൽ എത്തിച്ചേരും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ മുഖ്യാതിഥി ആയിരിക്കും, മഅമൂൻ ഹുദവി വണ്ടൂർ മുഖ്യപ്രഭാഷണം നിർവഹിക്കും.