മഞ്ചേരി ഏരിയ പ്രസിഡന്റ് പി ഖദീജ ഉദ്ഘാടനം ചെയ്തു.
തൊഴിൽദിനങ്ങൾ 200 ആയി വർധിപ്പിക്കുക, കൂലി 600 ആയി ഉയർത്തുക, അപ്രായോഗികമായ എൻഎംഎസ്, ജിയോ ടാഗ് എന്നിവ പിൻവലിക്കുക, യഥാസമയം കൂലിയും സാധനസാമഗ്രികളുടെ ലഭ്യതയും ഉറപ്പുവരുത്തുക, സംസ്ഥാനത്തിന് അർഹമായ ലേബർ ബജറ്റ് അനുവദിക്കുക, അയ്യൻകാളി തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പാക്കുക, കൂടതൽ തുക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാന വ്യാപക പ്രക്ഷോഭം നടക്കുന്നത്.
സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് കെ കെ ജനാർദ്ദനൻ ടി അബ്ദുൽസലാം സി ഭാസ്കരൻ ഐ രാജേഷ് തുടങ്ങിയവർ സംസാരിച്ചു യൂണിയൻ വില്ലേജ് സെക്രട്ടറി ഷംസുദ്ദീൻ മേലേതിൽ സ്വാഗതവും പിപി ഫാത്തിമ നന്ദിയും പറഞ്ഞു.