കാരക്കുന്ന് : എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സർഗലയം ഡിസംബർ ആറ് മുതൽ എട്ട് വരെ കാരക്കുന്ന് ജാമിഅ ഇസ്ലാമിയ്യ കാംപസിലും പള്ളിപ്പടിയിലെ പ്രധാന വേദിയിലും വെച്ച് നടക്കും.
സർഗലയം സംഘാടക സമിതിയുടെ ഓഫീസ് കാരക്കുന്ന് തടുങ്ങൽപടിയിലെ ആഇശ ടവറിൽ തുറന്നു.
ഓഫീസ് സംസ്ഥാന ഉപാധ്യക്ഷൻ പാണക്കാട് സയ്യിദ് ഹാശിർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സി. കുഞ്ഞാപ്പുട്ടി ഹാജി അധ്യക്ഷനായി. ജനറൽ സെക്രട്ടറി യൂനുസ് ഫൈസി വെട്ടുപാറ, സി.ടി ജലീൽ മാസ്റ്റർ, ഉമറുൽ ഫാറൂഖ് ഫൈസി, നാസർ മാസ്റ്റർ കരുളായി, അബ്ദു സലീം യമാനി ,മുഹ്സിൻ മാസ്റ്റർ വെള്ളില , ഫൈറൂസ് ഫൈസി ഒരുവംപുറം, സുലൈമാൻ ഉഗ്രപുരം, മിദ്ലാജ് കിടങ്ങഴി,റഹീം ഫൈസി കാരക്കുന്ന്, സൈനുദ്ദീൻ ഒളവട്ടൂർ,അബ്ദുൽ ഖാദർ ഫൈസി, എൻ.ടി.എം ഇയാസ്, ഡോ. അബ്ദുല്ല, ഹൈദരലി ആനക്കോട്ടുപുറം, റശാദ് കാരക്കുന്ന് തുടങ്ങിയവർ പങ്കെടുത്തു.