മരത്താണി: ഡിസംബർ 10ന് നടക്കുന്ന മരത്താണി 22 (ആം വാർഡ്) ഉപതെരഞ്ഞെടുപ്പിൽ പിഡിപി പിന്തുണ എൽഡിഎഫിന് തന്നെ.
നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന എൽഡിഎഫുമായുള്ള പിന്തുണ മാറ്റം വരുത്തേണ്ട സാഹചര്യം നിലവിലില്ല.
എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി ദിവ്യയെ വിജയിപ്പിക്കുന്നതിന് വേണ്ടി വാർഡിലെ മുഴുവൻ പാർട്ടി പ്രവർത്തകരും അനുഭാവികളും രംഗത്തിറങ്ങുമെന്ന് വാർഡ് പ്രവർത്തക കൺവെൻഷനു ശേഷം പിഡിപി പഞ്ചായത്ത് പ്രസിഡൻറ് സലീംമേച്ചേരി അറിയിച്ചു.