കാരക്കുന്ന്: ഡിസംബർ ആറിന് കാരക്കുന്നിൽ ആരംഭിക്കുന്ന എസ്.കെ.എസ്. എസ്എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സർഗലത്തിന് വിപുലമായ ഒരുക്കങ്ങൾ തുടങ്ങി. ജാമിഅ ഇസ്‌ലാമിയ്യ കാംപസിലും പരിസരത്തുമായാണ് വേദികൾ ഒരുങ്ങുന്നത്. വേദികളുടെ പന്തൽ കാൽ നാട്ടൽ കർമം പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ റഹീം ഫൈസി കാരക്കുന്ന്, കോഡിനേറ്റർ ഉമറുൽ ഫാറൂഖ് ഫൈസി, ജാമിഅ ആർട്സ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. പി.പി അബ്ദുല്ല, ശരീഅത്ത് കോളേജ് മുദരിസ് അബ്ദുൽ വഹാബ് ബാഖവി, സംഘാടക സമിതി ഭാരവാഹികളായ ശറഫുദ്ദീൻ ഫൈസി, റഷാദ് കാരക്കുന്ന്, ഹൈദർ അലി, സ്വാദിഖ് ആനക്കോട്ടുപുറം തുടങ്ങിയവർ പങ്കെടുത്തു.