കാരക്കുന്ന്: കാരക്കുന്ന് ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച ഓഫീസ്, സ്റ്റാഫ് റൂമിന്റെ ഉദ്ഘാടനം മഞ്ചേരി മണ്ഡലം അഡ്വക്കറ്റ് യുഎ ലത്തീഫ് നിർവഹിച്ചു.
കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ചവർക്കുള്ള അവാർഡ് വിതരണവും നടന്നു.
ജില്ലാ പഞ്ചായത്ത് മെമ്പർ എ. പി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിദ മുഹമ്മദ്, ജയപ്രകാശ് ബാബു,രഞ്ജിമ ടീച്ചർ, എൻ.പി ജലാൽ, , എൻ.പി മുഹമ്മദ്, ഇ അബ്ദുസ്സലാം, പ്രധാന അധ്യാപകർ തുടങ്ങിവർ പ്രസംഗിച്ചു.