തൃക്കലങ്ങോട് പഞ്ചായത്തിൽ 20 കോടിയുടെ പദ്ധതിക്ക് അംഗീകാരം

0


തൃക്കലങ്ങോട്:  തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് 2024 - 25 വർഷ ത്തേക്കുള്ള ഗ്രാമ പഞ്ചായത്തിൻ്റെ സമഗ്രപദ്ധതിക്ക് അംഗീകാരം നൽകി. പ്രാദേശിക,സാമ്പത്തിക,വികസനം, ദാരിദ്ര്യ ലഘുകകരണം, മാലിന്യ മുക്തം, കൃഷി, പാർപ്പിടം, വിദ്യാഭ്യാസ മേഖലകൾക് മുൻഗണന നൽകിയാണ് പദ്ധതി അംഗീകരിച്ചത്. പഞ്ചായത്തിൽ മൂന്ന് മിനി സ്റ്റേഡിയത്തിന് 90 ലക്ഷം രൂപയും പേലേപ്പുറം വായനശാലക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിന് 23 ലക്ഷം രൂപയും കണിയാൻകുന്ന് അമ്പലക്കുന്നു റോഡിനു 25 ലക്ഷം രൂപയും മറ്റു പ്രവർത്തികൾക്കും ഫണ്ട് വക യിരുത്തിയ ഭേദഗതിയും ഭരണ സമിതി അംഗീകരിച്ചു. യോഗ ത്തിൽ പ്രസിഡന്റ് എൻ.പി ഷാഹിദ മുഹമ്മദ് അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് കെ. ജയപ്ര കാശ് ബാബു, സ്ഥിരം സമിതിചെയർമാൻമാരായ ഷിഫാന ബഷീർ, പി.എം.എസ്.എ അൻവർ കോയ തങ്ങൾ, ഗ്രാമ പഞ്ചായത്ത് മെംബർമാരായ ജസീർകു രിക്കൾ, കെ.സൽമാൻ, കെ.സാ ബിരി ചർച്ചയിൽ പങ്കെടുത്തു.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*