മഞ്ചേരി : മഞ്ചേരി എൻ. ഡി. പി. എസ് കോടതിക്ക് സമീപം ആറ് കിലോ കഞ്ചാവുമായി നിലമ്പൂർ കരുളായി സ്വദേശി കരിക്കുന്നൻവീട്ടിൽ ഹംസയെ പിടികൂടി.
എക്സൈസ് കമ്മീഷണർ സ്കോഡും മലപ്പുറം എക്സൈസ് ഇന്റലിജൻസും മഞ്ചേരി എക്സൈസും സംയുക്തമായി മഞ്ചേരിയിലും കോടതിപടി ഭാഗത്തും നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.ഒഡീഷയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നയാളാണ് ഹംസ. കൂടുതൽ പരിശോധനളും അന്വേഷണങ്ങളും നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.