അവിനാഷിന് ഉജ്വല സ്വീകരണം നൽകി പത്തപിരിയം

0
പത്തപ്പിരിയം : ആൻഡമാനിൽ വെച്ച്നടന്ന ദേശീയ ജൂനയർ സ്കൂൾ (അണ്ടർ.17) ഗെയിംസിൽ കേരളത്തിന്റെ വിജയത്തിനായി നിർണായക പങ്ക് വഹിക്കുകയും,ടൂർണമെൻ്റിൽ ടോപ്സ്കോറുംനേടിയ (2 ഹാട്രിക് ഉൾപെടെ 15 ഗോളുകൾ) കേരള ടീമിന്റെ  വൈസ് ക്യാപ്റ്റൻ കൂടിയായ  നാടിൻ്റെ അഭിമാനമായി മാറിയ  അവിനാഷിന്
കളിക്കളം വാട്സ്ആപ്പ്ഗ്രൂപ്പ് എഴുകളരിയുടെയും, ജന്മനാടായ  
പത്തപ്പിരിയത്തിന്റെയും ഉജ്ജ്വല സ്വീകരണം നൽകി. വിവിധ ഭാഗങ്ങളിൽ നൽകിയ സ്വീകരണത്തിൽ ശിങ്കാരിമേളത്തിന്റെയും കരിമരുന്ന് പ്രയോഗത്തിന്റെയും അകമ്പടിയോടു കൂടെ   മലപ്പുറത്തിന്റെ ഫുട്ബോൾ ഇതിഹാസ താരം  ആസിഫ് സഹീർ മമ്പാട്, എടവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നുസ്രത്ത് വലീദ്    ഉൾപ്പെടെ നിരവധി ആളുകൾ ഉപഹാരവും പട്ടും നൽകി സ്വീകരിച്ചു.
അനീസ് മാസ്റ്റർ,പരമു,ദിനേശ് തുടങ്ങിയവർ പ്രസംഗിച്ചു, പരിപാടിക്ക് കളിക്കളം വാട്സ്ആപ്പ് ഗ്രൂപ്പ്  അഡ്മിൻസ്നേതൃത്വം നൽകി.
ചേലാമ്പ്ര  NNMHSS സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്.
 പത്തപ്പിരിയം  ഏഴുകളരി വള്ളുവമ്പ്രത്ത് താമസിക്കുന്ന മരണപ്പെട്ട ശങ്കരന്റെയും  രചനി യുടെയും മകനാണ് അവിനാഷ്.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*