കാരക്കുന്ന് :'അഹ്ലുസ്സുന്നയാണ് നേര്‍വഴി' എന്ന പ്രമേയത്തില്‍ മഞ്ചേരി ഈസ്റ്റ് സോണ്‍ സുന്നി യുവജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആദര്‍ശ മുഖാമുഖം ഇന്ന് കാരക്കുന്ന് ആമയൂർറോഡിൽ നടക്കും. സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി അലവി സഖാഫി കൊളത്തൂർ, സുന്നി മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ ഉപാധ്യക്ഷൻ പത്തപ്പിരിയം അബ്ദുൽ റഷീദ് സഖാഫി, എസ്. വൈ.എസ് ജില്ലാ പ്രസിഡന്റ് മുഈനുദ്ധീൻ സഖാഫി വെട്ടത്തൂർ, ജമാലുദ്ധീൻ അഹ്സനി മഞ്ഞപ്പറ്റ, അഹ്‌മദ് സഖാഫി മമ്പീതി നേതൃത്വം നൽകും. വൈകുന്നേരം നാലു മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ സംശയ നിവാരണത്തിന് തുറന്ന അവസരമുണ്ടാകുമെന്നും സംഘടക സമിതി അറിയിച്ചു.
ആദർശ മുഖാമുഖം ഇന്ന് കാരക്കുന്നിൽ
January 27, 2024
0