മഞ്ചേരി : കാരക്കുന്ന് അല്‍ഫലാഹ് ഇസ്‌ലാമിക് സെന്റര്‍ വാർഷിക സമ്മേളന പ്രഖ്യാപനവും മാസാന്ത ദിഖ്‌ർ-ദുആ സദസ്സും ബുര്‍ദ്ദ: മജ്‌ലിസും നാളെ കാരക്കുന്ന് ആമയൂര്‍ റോഡ് മർഹും കാരക്കുന്ന് മമ്മദ് മുസ്‌ലിയാർ നഗറിൽ നടക്കും. സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ അഹ്ദല്‍ മുത്തനൂര്‍ സംഗമം ഉദ്ഘാടനം നിർവഹിച്ച് സമ്മേളന പ്രഖ്യാപനം നടത്തും. പത്തപ്പിരിയം അബ്ദുല്‍ റശീദ് സഖാഫി അധ്യക്ഷത വഹിക്കും. തുടർന്ന് നടക്കുന്ന ബുര്‍ദ്ദ: മജ്‌ലിസിന് ഹാഫിള് സ്വാദിഖ് ഫാളിലി ഗൂഡല്ലൂർ നേതൃത്വം നല്‍കും. മുഹമ്മദ് റബീഅ് മുഈനി കട്ടിപ്പാറ, മുഹമ്മദലി സഖാഫി, മുര്‍ഷിദ് കാവനൂര്‍ പങ്കെടുക്കും.
പരിപാടിയിൽ വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കും. ഇ ശംസുദ്ധീൻ നിസാമി, എം സുലൈമാൻ സഅദി, എൻ മുഹമ്മദ് സഖാഫി, സിപി അലവി അഹ്സനി, പി അബ്ദുറഹിമാൻ ഫൈസി, എൻ അബ്ദുറഹ്മാൻ സഖാഫി, എഞ്ചിനിയർ ഉസ്മാൻ പാലക്കൽ, പി അബ്ദുറഹ്മാൻ കാരക്കുന്ന് സംബന്ധിക്കും.