കുട്ടശ്ശേരി : സയ്യിദ് ജിഫ്‌രി തങ്ങളും ആലിക്കുട്ടി ഉസ്താദും നയിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുമായി ചേർന്നുനിന്ന് പ്രവർത്തിക്കണമെന്ന് മഞ്ചേരി എംഎൽഎ അഡ്വക്കേറ്റ് യുഎ ലത്തീഫ്. തൃക്കലങ്ങോട് കുട്ടശ്ശേരിയിൽ ഇന്നലെ നടന്ന മുസ്ലിംലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ. ഉലമാക്കളും ഉമറാക്കളും ഐക്യത്തോടെ ഒന്നിച്ച് അഭിപ്രായ ഐക്യത്തോട്കൂടി നീങ്ങിയാൽ സമൂഹം സന്മാർഗത്തിൽ എത്തിച്ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാസർ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നിർവഹിച്ചു. രാവിലെ മുതൽ വിവിധ സെക്ഷനുകളിലായി സംഘടിപ്പിച്ച സമ്മേളനത്തിൽ മുസ്ലിം ലീഗ് മണ്ഡലം, പഞ്ചായത്ത്,വാർഡ് ഭാരവാഹികൾ പങ്കെടുത്ത് സംസാരിച്ചു
സമസ്തയുമായി ചേർന്ന് നിന്ന് പ്രവർത്തിക്കുക : അഡ്വ. യുഎ ലത്തീഫ് എം.എൽ.എ
January 15, 2024
0