സബ്സിഡികൾ ഇല്ലാതാക്കിയത്തിലും പ്രതിഷേധിച്ചുകൊണ്ട് തൃക്കലങ്ങോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി 32ലെ മാവേലി സ്റ്റോറിലേക്ക് പ്രതിഷേധ മാർച്ചും,സംഗമവും നടത്തി.
മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് വിജീഷ് എളങ്കൂറിൻ്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ സമരം കെ.പി.സി.സി മെമ്പർ വി.സുധാകരൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വല്ലാഞ്ചിറ ഹുസ്സൈൻ,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയപ്രകാശ് ബാബു,TP ഉസ്മാൻ,ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ സത്യൻ മരത്താണി,പി.ലുക്കമാൻ,മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി മഞ്ജുഷ, നേതാക്കളായ എൻ.വി.മരക്കാർ,വി.നാരായണൻ, എൻ.അജിത,ഷാജഹാൻ,സാബു സെബാസ്റ്റ്യൻ,മജീദ് പാലക്കൽ,അനീസ് കളത്തിൽ,K.K നാസർ, തുടങ്ങീ നേതാക്കൾ പ്രസംഗിച്ചു.