നാടിൻ്റെ ഉത്സവമായി പൂർവ്വ വിദ്യാർത്ഥി സംഗമം

0
തൃക്കലങ്ങോട്:  തൃക്കലങ്ങോട് മാനവേദൻ യു.പി.സ്കൂളിൻ്റെ നവതിയോട്ടുമ്പന്ധിച്ച് "ഓർമകൾ" എന്ന സംഗമം നാടിന്റെ  ഉത്സവമായി മാറി. 1934 മുതൽ 2010 വരെ സ്കൂളിൽ പഠിച്ചവരും പഠിപ്പിച്ചവരുമാണ് സ്കൂൾ മുറ്റത്ത് ഒത്തുകൂടിയത്, തന്റെ കലാലയ കാലഘട്ടം  ഇന്നലകളെ തലോടി മിന്നി മറഞ്ഞു.  ഏറെ നേരം പഴയ കൂട്ടുകാരും    കൂട്ടുകാരികളും  സ്കൂളിന്റെ തിരുമുറ്റത്ത് ഓർമ്മകൾ പുതുക്കി. ആട്ടവും പാട്ടുമായി  പൂർവ വിദ്യാർത്ഥികൾ  സദസ്സിനെ  ആവേശമാക്കി.  പ്രശസ്ത്രസാഹിത്യകാരൻ P സുരേന്ദ്രൻ  മുഖ്യപ്രഭാഷണം നടത്തി.സംഗമം ചെയർമാൻ ഹെഡ്മിസ്ട്രസ് ജ്യോതി.ജി.നായർ അധ്യക്ഷ്യം വഹിച്ചു.തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ പി ഷാഹിദ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. 80 വയസു കഴിഞ്ഞ പൂർവ്വ വിദ്യാർത്ഥികളെയും പൂർവാധ്യാപകരെയും ആദരിക്കുന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡൻ്റ് ജയപ്രകാശ് ബാബു നിർവഹിച്ചു.
സംഗമത്തിൽ ഇ.വി.ബാബുരാജ് സ്വാഗതവും കൺവീനർ ഷാജി.പി റിപ്പോർട്ടും സ്റ്റാഫ് സെക്രട്ടറി ലിജിമോൾ സി.വി നന്ദിയും പറഞ്ഞു. ആദരവ് ഏറ്റുവാങ്ങിയ പൂർവ്വ വിദ്യാർത്ഥികളും പൂർവ്വാധ്യാപകരും സംഗമത്തെ അഭിസംബോധന ചെയ്തു..

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*